IndiaLatest

കോവിഡ്: നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനില്‍ക്കെ നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്. വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം. വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി മൂന്നാം തരം​ഗത്തെ നേരിടണം’- പ്രധാനമന്ത്രി പറഞ്ഞു.

‘ഹില്‍ സ്റ്റേഷനുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം ആശങ്കപ്പെടുത്തുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് എപ്പോഴും സാമ്പത്തിക പിന്തുണയുണ്ടാകും’- പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്ന‌ത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button