International

ഇന്ത്യ, അമേരിക്ക, ഇസ്രായേൽ, യുഎഇ വിദേശകാര്യമന്തിമാരുടെ യോഗം നടന്നു

“Manju”

ടെൽഅവീവ്: ഗതാഗതം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, വ്യാപാരം എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കാൻ ഇന്ത്യ, അമേരിക്ക,ഇസ്രായേൽ,യഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ. നാല് രാഷ്‌ട്രങ്ങളുടെയും വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത വെർച്വൽ മീറ്റിങ്ങിലാണ് ധാരണയായത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഇസ്രായേൽ വിദേശകാര്യമന്ത്രി യൈർ ലാപിഡ്, യുഎഇ വിദേശകാര്യമന്ത്രി അബ്ദുളള ബിൻ സയിദ് അൽ നഹ്യാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സാധ്യമായ സംയുക്ത അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ച് വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു.

സാമ്പത്തിക സഹകരണത്തിനായി ഒരു അന്താരാഷ്‌ട്ര ഫോറം സ്ഥാപിക്കാൻ നാല് രാജ്യങ്ങളും തീരുമാനിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഞങ്ങൾ ഇവിടെ തിരയുന്ന വാക്ക് സമന്വയമാണെന്ന് ഞാൻ കരുതുന്നു, കാരണം ഈ മീറ്റിംഗിൽ ആരംഭിച്ച് ഞങ്ങൾ ശ്രമിക്കാനും സൃഷ്ടിക്കാനും പോകുന്നത് അതാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, സമുദ്രസുരക്ഷ എന്നീ കാര്യങ്ങളിലും, മറ്റ് വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാൻ നാല് രാഷ്‌ട്രങ്ങൾ തമ്മിൽ സമന്വയം ഉണ്ടായതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി യൈർ ലാപിഡ് വ്യക്തമാക്കി.

മേൽപ്പറഞ്ഞ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ രൂപപ്പെടുത്തുന്ന സംയുക്ത പ്രവർത്തകസമിതിയുടെ പ്രവർത്തനത്തിനായി മുതിർന്ന തലത്തിലുള്ള പ്രൊഫഷണലുകളെ നിയമിക്കാൻ മന്ത്രിമാർ തീരുമാനിച്ചു. ദുബായിൽ നടക്കുന്ന എക്‌സ്‌പോ 2020ൽ മന്ത്രിമാരുടെ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ സഹകരണം സമുദ്ര സുരക്ഷ, സാമ്പത്തികം, രാഷ്‌ട്രീയ സഹകരണം സമുദ്ര സുരക്ഷ എന്നിവ വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി.

Related Articles

Back to top button