KeralaLatestThiruvananthapuram

ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ പൊതുയോഗം 19ന്

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ റൂറൽ ഓഫീസിന്റെ നേതൃത്വത്തിൽ ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ പൊതുയോഗം 2021 ഡിസംബർ 19 ഞായറാഴ്ച ശാന്തിഗിരി റിസർച്ച്സോൺ കമ്മ്യൂണിറ്റി കിച്ചൻ ഹാളിൽ വച്ച് നടത്തുന്നു.
രാവിലെ 7.30 മുതൽ 9.30 വരെ ശാന്തിപുരം, കരുണപുരം, ജ്യോതിപുരം, ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റുകളുടേയും രാവിലെ 10.30 മുതൽ 12.30 വരെ പോത്തൻകോട്, പാലോട്ടുകോണം, രത്നഗിരി, കാഞ്ഞാംപാറ യൂണിറ്റുകളുടേയും ഉച്ചയ്ക്ക് 3 മുതൽ 5 വരെ ജനസേവികപുരം, സ്നേഹപുരം, ആനന്ദപുരം, ലക്ഷ്മിപുരം യൂണിറ്റുകളുടേയും മീറ്റിംഗാണ് നടക്കുന്നത്.

ആർട്സ് & കൾച്ചർ ഡിവിഷനുകളായ ശാന്തിഗിരി വിശ്വസംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം എന്നീ ഡിവിഷനുകളുടെ സംയുക്ത കൂട്ടായ്മയിലാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Check Also
Close
Back to top button