IndiaLatest

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ ചേതന്‍ ശര്‍മയെ മുഖ്യ സെലക്ടറായി തിരഞ്ഞെടുത്തു

“Manju”

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടറായി ചേതന്‍ ശര്‍മ; കമ്മിറ്റിയില്‍  മലയാളി എബി കുരുവിളയും | Former pacer Chetan Sharma appointed as new chief  selector of India cricket team

ശ്രീജ.എസ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മയെ മുഖ്യ സെലക്ടറായി തിരഞ്ഞെടുത്തു. മൂന്ന് പേരടങ്ങുന്ന കമ്മിറ്റിയില്‍ മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ അബി കുരുവിളയും ദേബാശിഷ് മൊഹന്തിയുമാണ് ഇടം പിടിച്ച മറ്റുള്ളവര്‍. മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാകാനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒരു സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടില്ല. നേരത്തെ അഗാര്‍ക്കര്‍ അടുത്ത മുഖ്യ സെലക്ടറാകുമെന്ന തരത്തിലായിരുന്നു കൂടുതല്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ബിസിസി ഐ ക്രിക്കറ്റ് അഡ്വെയ്‌സറി കമ്മിറ്റിയാണ് (സിഎസി) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Related Articles

Back to top button