IndiaKeralaLatestThiruvananthapuram

ശാന്തിഗിരി അവധൂതയാത്രയ്ക്ക് തലസ്ഥാന നഗരിയിൽ വൻവരവേൽപ്പ്

“Manju”
വൈകിട്ട് വിവേകാനന്ദ സ്ക്വയറില്‍ നടന്ന ശാന്തിയാത്ര

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു  നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജീവിതമുദ്രകൾ‍ പതിഞ്ഞ ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് തലസ്ഥാനനഗരിയിൽ‍ വൻ‍വരവേല്‍പ്പ്.

മെയ് 1 ന് ആലപ്പുഴയിലെ ചന്ദിരുരിൽ‍ നിന്നും ആരംഭിച്ച് ആലുവ അദ്വൈതാശ്രമം, വർക്കല ശിവഗിരി, ബീമാപളളി, ശുചീന്ദ്രം, കന്യാകുമാരി എന്നിവിടങ്ങളിലൂടെ ശനിയാഴ്ച ഉച്ചയോടെ യാത്ര തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുകയായിരുന്നു .

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി സംസാരിക്കുന്നു.

വൈകിട്ട് 4 ന് ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തിൽ‍ മൂന്നോറോളം പേരടങ്ങുന്ന യാത്രസംഘം വെളളയമ്പലത്തു നിന്നും പദയാത്രയായി കവടിയാർ‍ വിവേകാനന്ദപാർ‍ക്കിൽ‍ എത്തിയാണ് അനന്തപുരിയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങിയത്.

വി.കെ.പ്രശാന്ത് എം എല്‍ എ സംസാരിക്കുന്നു.

വി.കെ.പ്രശാന്ത് എം.എൽ., ബീലിവേഴ്‌സ് ചർ‍ച്ച് ആക്‌സിലറി ബിഷപ്പ് മാത്യൂസ് മോർ‍ സിൽ‍വാനിയോസ് എപ്പിസ്‌കോപ്പ,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ എം.പി പീതാംബരക്കുറുപ്പ്, ജോജി പനച്ചുമൂട്ടിൽ,ശാസ്തമംഗലം മോഹനൻ, മണക്കാട് രാമചന്ദ്രൻ, മുക്കം പാലമൂട് രാധാകൃഷ്ണൻ, ഡോ. ജെ രാജ്മോഹൻ പിളള, പി.കെ.എസ്.രാജൻ, എബ്രഹാം തോമസ്, എസ്.കുമാർ,ഗോപൻ ശാസ്തമംഗലം എന്നിവർ ചേർന്ന് പൂർണ്ണകുഭം നൽകി അവധൂതയാത്രയെ വരവേറ്റു. തുടർന്ന് വിവേകാനന്ദ പാർക്കിൽ നടന്ന വരവേൽപ്പ് സമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനത എല്ലാവ്യത്യാസങ്ങളും മറന്ന് ഒരുമിച്ചു നിൽക്കുന്നതാണ് രാജ്യത്തിന്റെ കരുത്തും സമ്പത്തും,. അങ്ങനെയുളള ഒരുമയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുളള ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് എം.എൽ.എ പറഞ്ഞു. സമ്മേളനത്തിന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ ആശ്രമം വൈസ് പ്രസിഡൻ്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, ജനനി അനവദ്യ ജ്ഞാന തപസ്വിനി, ജനനി കൃപ ജ്ഞാന തപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യമായി. ബിജെപി സംസ്ഥാന വൈസ്പ്രസിഡൻ്റ് സി.ശിവൻകുട്ടി, ബ്വിജെപി. ജില്ലാ പ്രസിഡൻ്റ് .വി.വി രജേഷ്, ട്രഷറർ എം.ബാലമുരളി എന്നിവരും യോഗത്തിൽ സംബന്ധിച്ച്. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ആര്‍ട്സ് & കള്‍ച്ചര്‍) എസ്. കുമാര്‍ പൗരാവലിയ്ക്ക് സ്വാഗതം ആശംസിച്ചു.

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബീറ്റാഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ രാജ്‌മോഹന്‍ പിള്ള തുടങ്ങിയവര്‍.

കവടിയാറിലെ വരവേൽ‍പ്പിനു ശേഷം പോത്തൻ‍കോടെത്തി പൗരസ്വീകരണം ഏറ്റുവാങ്ങിയ ശേഷം ശാന്തിഗിരി ആശ്രമത്തിൽ അവധൂതയാത്രയ്ക്ക് സമർ‍പ്പണമായി.

സ്വീകരണ യോഗത്തിനിടയില്‍ കുമ്മനം രാജശേഖരന്‍

ഗുരുവിൻ്റെ ആദിസങ്കല്‍പ്പലയനദിനമായ നവഒലി ജ്യോതിർ‍ദിനത്തിൻ്റെ ഇരുപത്തിയഞ്ചാമത് വാർ‍ഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകൾ‍ ലോകത്തിന് മുന്നിൽ‍ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്യസ്തബ്രഹ്‌മചര്യഗൃഹസ്ഥസംഘം അവധൂതയാത്ര സംഘടിപ്പിച്ചത്. മെയ് 6നാണ് നവഒലി ജ്യോതിർദിനം.

Related Articles

Back to top button