KeralaLatest

 ശബരിമലയിലേക്കുള്ള റോഡില്‍ വെള്ളക്കെട്ട്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു.
ഇന്നും മഴ കനക്കും;
അറബിക്കടലില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കു സാധ്യത. റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍
• നവംബര്‍ 15: എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍
• നവംബര്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം വയനാട്.
• നവംബര്‍ 16: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
തെക്കു കിഴക്കന്‍ അറബികടലിലും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ തമിഴ്നാടിനും മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുകയാണ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍നിന്ന് വടക്കന്‍ കേരളത്തില്‍ കൂടിയും കര്‍ണാടക, തമിഴ്നാട് വഴി തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദപ്പത്തി നിലനില്‍ക്കുന്നു.
17നു മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗോവ- മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ നിലവിലുള്ള ന്യൂനമര്‍ദം 17 ന് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ 18ന് ആന്ധ്രാ പ്രദേശ് തീരത്ത് കരതൊടും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ളാസുകള്‍ മാത്രമാണുണ്ടാവുക. കേരള, എംജി, ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലകള്‍ വിവിധ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി.

Related Articles

Back to top button