Uncategorized

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേധാവികളുമായി ചര്‍ച്ച നടത്തി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേധാവികളുമായി ചര്‍ച്ച നടത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചത് കണക്കിലെടുത്താണ് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖാന്തരരം ചര്‍ച്ച നടത്തിയത്. 450 ല്‍ അധികം സ്റ്റാര്‍ട്ടപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. സിലിക്കണ്‍വാലി ബാങ്ക് പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറാന്‍ യോഗത്തില്‍ മന്ത്രി സ്റ്റാര്‍ട്ട് മേധാവികളോട് നിര്‍ദ്ദേശിച്ചു. ഇതുവഴി ഭാവിയില്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ബാങ്കിംഗ് ശൃംഖല മറ്റുള്ളവയെക്കാളും സുദൃഢമാണെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. 60 ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ കമ്പനികള്‍ക്കാണ് നേരിട്ട് സിലിക്കണ്‍ വാലി ബാങ്കുമായി ബന്ധമുള്ളത്.

ബാങ്കിന്റെ തകര്‍ച്ച ഇന്ത്യന്‍ ഐടി രംഗത്തെ പിന്നോട്ടടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാധാരണക്കാരില്‍ ഉപരി സമ്പന്നര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ് എസ് വിജിയില്‍ നിക്ഷേപമുണ്ടായിരുന്നത്. വന്‍ നിക്ഷേപങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപ തുക പൂര്‍ണമായും തിരികെ കിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button