ലക്നൗ: മകളുടെ പ്രണയബന്ധത്തെ എതിര്‍ത്ത മധ്യവയസ്കനെ ഭാര്യയും മക്കളും ചേര്‍ന്ന് കത്തിച്ചു. യുപിയിലെ ബദൗനില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുഹമ്മദ് ആമിര്‍ എന്ന 55 കാരനാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.മകളുടെ പ്രണയബന്ധത്തെ ആമിര്‍ എതിര്‍ത്തതാണ് ഇത്തരമൊരു ദാരുണ സംഭവത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കി. ചികിത്സയ്ക്കിടെ പൊലീസിന് നല്കിയ മൊഴിയിലും ആമിര്‍ ഇക്കാര്യം സംബന്ധിച്ച് പറഞ്ഞിരുന്നു. ഭാര്യയും മകനും മകളും സഹോദര പുത്രനും ചേര്‍ന്നാണ് തന്റെ ശരീരത്ത് പെട്രോളൊഴിച്ച് കത്തിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവ ശേഷം ഒളിവില്‍ പോയ ഇവര്‍ക്കായി അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.
Related Articles
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
September 27, 2020 8:22 PM
Check Also
Close
-
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം 12ന്June 7, 2022 4:32 PM