IndiaLatest

തീര രക്ഷാസേനയ്ക്ക് പുതിയ ഒരു കപ്പല്‍ കൂടി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ തീര സുരക്ഷാസേനാ വിഭാഗത്തിന് ഇന്ന് പുതിയ ഒരു കപ്പല്‍ കൂടി സ്വന്തമാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ‘സഹജ് ‘ കമ്മീഷന്‍ ചെയ്യുന്നത് സമുദ്രത്തിലെ കള്ളക്കടത്ത് സംഘം, മയക്കുമരുന്ന് കടത്ത്, ഭീകരര്‍ എന്നിവരെ കണ്ടെത്താനും പിന്തുടര്‍ന്നുപിടികൂടാനും തീര രക്ഷാസേനയ്ക്ക് പുതിയ അതിവേഗ കപ്പല്‍ ഏറെ സഹായകമാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌ക്കരിച്ച മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരമാണ് അഞ്ച് ആഴക്കടല്‍ നിരീക്ഷണ കപ്പലുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഓഫ് ഷോര്‍ പെട്രോള്‍ വെസല്‍ എന്ന വിഭാഗത്തിലെ അഞ്ച് കപ്പലുകളില്‍ മൂന്നാമത്തേതാണ് തയ്യാറിയിരിക്കുന്നതെന്നും തീര രക്ഷാസേന അറിയിച്ചു.

Related Articles

Back to top button