IndiaLatest

എഐഎഫ്‌എഫ് താത്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടു

“Manju”

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) താത്കാലിക ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചുവിട്ടു. ഫിഫ വിലക്കിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഭരണത്തില്‍ മൂന്നാംകക്ഷി ഇടപെടേണ്ടെന്നും കോടതി ഉത്തരവിട്ടു.
ഭരണച്ചുമതല ആക്ടിംഗ് സെക്രട്ടറി ജനറലിന് കൈമാറുകയും ചെയ്തു. എക്സിക്യുട്ടീവ് കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 28ല്‍ നിന്ന് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇതിനിടെ, എഐഎഫ്‌എഫ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുംഗ് ബൂട്ടിയ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പുതിയ ഭരണഘടന അനുസരിച്ച്‌ തെരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യം.

എഐഎഫ്‌എഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഫുട്ബോള്‍ താരങ്ങള്‍ക്കും വോട്ടവകാശം വേണം. ഇന്ത്യന്‍ ഫുട്ബോളിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ജനറല്‍ ബോഡിയില്‍ കളിക്കാരുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Related Articles

Back to top button