Uncategorized
ചുട്ടുപൊള്ളുന്ന കേരളം, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
ചിലയിടങ്ങളില്‍ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രിക്കും മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസത്തോടെ വേനല്‍ ചൂട് കനക്കും. കഴിഞ്ഞ ദിവസം കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രിക്കും മുകളിലാണ് താപനില രേഖപ്പെടുത്തിയത്.ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് സ്ഥിതി വിവരം ശേഖരിക്കുന്ന സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച് ഏതാനും സ്ഥലങ്ങളില്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ചൂട് ദീര്‍ഘകാല ശരാശരിയില്‍ നിന്ന് കൂടിനില്‍ക്കുന്നത്.
വെള്ളിയാഴ്ച കോഴിക്കോട് 2.2 ഡിഗ്രിയും തിരുവനന്തപുരത്ത് 1.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തില്‍ ഒരുഡിഗ്രിയും കൂടുതല്‍ താപനില രേഖപ്പെടുത്തി. എന്നാല്‍ വരും ദിവസങ്ങളില്‍ ചൂടു കൂടുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.