ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്നു മന്ത്രിസഭ പരിഗണിക്കും
തിരുവനന്തപുരം: ബസ്, ഓട്ടോ- ടാക്സി ചാര്‍ജ് വര്‍ധന ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.തിരുവനന്തപുരം: ബസ്, ഓട്ടോ- ടാക്സി ചാര്‍ജ് വര്‍ധന ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മേയ് ഒന്നിനു നിരക്കുവര്‍ധന നടപ്പില്‍ വരുത്തുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നിരക്കുവര്‍ധന സംബന്ധിച്ച് ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും വര്‍ധന സംബന്ധിച്ച ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുന്നത്. ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കാനാണ് ആലോചന. മിനിമം ചാര്‍ജിനായി കുറച്ച ദൂരപരിധി പുനഃസ്ഥാപിക്കുമോ എന്നതും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നാണു വിവരം.