IndiaKeralaLatest

മഹാരാഷ്ട്രയില്‍ രണ്ട് തവണ കൊവിഡ് മുക്തനായി തൊണ്ണൂറുകാരന്‍

“Manju”

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ദിനം പ്രതി രൂക്ഷമാകുമ്പോളും സംസ്ഥാനത്തിന് പ്രചോദനമായി രണ്ട് തവണ കൊവിഡ് മുക്തനായി വയോധികന്‍. ബീഡ് ജില്ലയിലെ പാണ്ടുരാഗ് എന്ന 90 വയസ്‌കാരനാണ് മഹാമാരിയെ രണ്ട് തവണ തോല്‍പ്പിച്ചത്. 2020 നവംബറിലാണ് പാണ്ടുരാഗിന് ആദ്യമായി കൊവിഡ് ബാധിക്കുന്നത് തുടര്‍ന്ന് 10 ദിവസത്തെ ചികിത്സക്ക് ശേഷം അദ്ദേഹം കൊവിഡ് മുക്തനാവുകയായിരുന്നു. ഏപ്രില്‍ ആദ്യ വാരത്തില്‍ രണ്ടാം തവണയും അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു. ആദ്യം കൊവിഡ് ബാധിച്ചപ്പോള്‍ തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കുറവായിരുന്നു എന്നാണ് പാണ്ടുരാഗ് പിടിഐയോട് പറഞ്ഞത്. എന്നാല്‍ രണ്ടാം വരവില്‍ രോഗം വന്നപ്പോള്‍ അത്ര സുഖകരമായല്ല രോഗം ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ സഹ രോഗികള്‍ മരണപ്പെടുമ്പോള്‍ അദ്ദേഹം മനോധൈര്യം വിടാതെ മുന്നോട്ട് പോവുകയായിരുന്നു.
‘ഇന്നത്തെ യുവാക്കള്‍ പല കാര്യങ്ങളോടും അടിമപ്പെട്ടിരിക്കുന്നു. വ്യായാമം ചെയ്യുക എന്നതൊന്നും അവരുടെ ജീവിതത്തിലെ ഇല്ല. ഞാന്‍ എന്നും നടക്കാന്‍ പോകാറുണ്ട്. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ പ്രത്യേകം ശ്രമിക്കും.
അതാണ് എന്നെ ഒരു പരിധി വരെ രക്ഷിച്ചത്. എനിക്കും ഓക്‌സിജന്‍ ആവശ്യമായി വന്നിരുന്നു. എങ്കിലും ഞാന്‍ യാതൊരു സമ്മര്‍ദ്ദവും എടുത്തിരുന്നില്ല. പിന്നെ ഭക്ഷണവും വളരെ ശ്രദ്ധയോടെയാണ് കഴിച്ചിരുന്നത്.’ പാണ്ടുരാഗ് പറയുന്നു

Related Articles

Back to top button