KeralaLatest

ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ ആ​ള്‍​ക്ക് കോ​വി​ഡ്; പ​യ്യോ​ളി​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

പ​യ്യോ​ളി: ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ പ​യ്യോ​ളി സ്വ​ദേ​ശി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബ​ഹ്റൈ​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ പ​യ്യോ​ളി​യി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​നാ​ണ് പ​യ്യോ​ളി സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ​ത്. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് മ​ല​യാ​ളി​ക​ളു​മാ​യി ക​രി​പ്പൂരി​ലെ​ത്തി​യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു തി​രി​ച്ചു​ള്ള യാ​ത്ര. ബ​ഹ്‌​റൈ​നി​ലേ​ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍​ക്ക് വ​രു​ന്ന​തി​ല്‍ വി​ല​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പയ്യോ​ളി സ്വ​ദേ​ശി തി​രി​ച്ചു പോ​യ​ത്. ബ​ഹ്‌​റൈ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ പി​സി​ആ​ര്‍ ടെ​സ്റ്റി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം പ​ക​ര്‍​ന്ന​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. അ​തി​നാ​ല്‍ പ​യ്യോ​ളി​യി​ല്‍ ജാ​ഗ്ര​ത ക​ടു​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ ഓ​ഫി​സി​ല്‍ ചേ​ര്‍​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. വി​ദേ​ശ​ത്തേ​ക്ക് പോ​വു​ന്ന​തി​ന് മു​ന്‍​പ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ നി​ര​വ​ധി​യാ​ളു​ക​ളു​മാ​യി ഇ​ദ്ദേ​ഹം സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു.

ബ​ന്ധു​ക്ക​ളോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ദ്ദേ​ഹം ടി​ക്ക​റ്റ് എ​ടു​ത്ത ട്രാ​വ​ല്‍​സും സ​ന്ദ​ര്‍​ശി​ച്ച മ​റ്റു ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ പ​ട്ടി​ക ഉ​ട​ന്‍ ത​യാ​റാ​ക്കും. പ​യ്യോ​ളി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നി​യ​ന്ത്രി​ച്ചു.

Related Articles

Back to top button