കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ സന്ന്യാസ ദീക്ഷാവാര്ഷികത്തിനുശേഷം ദീക്ഷ സ്വീകരിച്ച് എത്തിയ സ്വാമി ജനപ്രഭ ജ്ഞാനതപസ്വിയ്ക്കും, ആദരണീയ ജനനി പത്മപ്രിയ ജ്ഞാനതപസ്വിനിയ്ക്കും സ്വീകരണം നല്കി. ഇന്ന് (16.10.2022 ഞായറാഴ്ച ) നടന്ന സ്വീകരണത്തിൽ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ചുമതലക്കാരും ശാന്തിഗിരി മാതൃമണ്ഡലം ചുമതലക്കാരും പങ്കെടുത്തു. ഏരിയയിലെ കോഡിനേഷൻ കമ്മിറ്റി ചുമതല വഹിക്കുന്ന കൊട്ടാരക്കര ആനക്കോട്ടൂര്‍ ശ്രീകുമാർ എസിന്റെ ഭവനമായ ‘ആനന്ദ’ത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗം രമണൻ കെ, ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സജിത് കുമാർ. ജി, ജയറാം.എസ്, മോഹന ചന്ദ്രൻ.ജി, വിനയൻ.ജെ, സന്തോഷ് കുമാർ. ബി, അഴകേശൻ. കെ., ബിനുരാജ്.എന്‍, പ്രമോദ് പി, അമ്പിളി രമണൻ, സുധാമണി ജയപ്രകാശ്, രാജി സജിത്ത്, ഡോ. ശ്രീകുമാരി സെൻ, ലതികാ സന്തോഷ് ബാബു, ലൈലമ്മാൾ, തുളസി, ഷീബ സുരേഷ്, ഡോ.തൃഷ്ണനാഥ് എന്നിവരും മറ്റ് വി.എസ്.എന്‍.കെ., മാതൃ മണ്ഡലം ചുമതലക്കാരും സ്വീകരണത്തിലും ആദരിക്കല്‍ ചടങ്ങിലും പങ്കെടുത്തു.
Related Articles
Check Also
Close
-
ഡിപ്ലോമ ഇൻ വൊക്കേഷൻ (DVOC) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാംJune 24, 2023 8:55 AM