IndiaKeralaLatest

ലൈഫ് ഭവന പദ്ധതി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയപരിധി സെപ്റ്റംബര്‍ 9 വരെ നീട്ടി.

“Manju”

സിന്ധുമോള്‍ ആര്‍

എറണാകുളം; സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയപരിധി 2020 സെപ്തംമ്പര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം.

Related Articles

Back to top button