KeralaLatest

ശാന്തിഗിരി അവധൂത യാത്ര സംഘം ഗുരുവിന്റെ ജന്മഗൃഹത്തിലേക്ക് പുറപ്പെട്ടു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി അവധൂതയാത്ര സംഘം ഇന്ന് (30/04/24) നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിലേക്ക് ഇന്ന് യാത്ര തിരിച്ചു. ഉച്ചയ്ക്ക് ഗുരുദര്‍ശനത്തിന് ശേഷമാണ് അവധൂതയാത്രയ്ക്കായി സന്ന്യാസി- സന്ന്യാസിനിമാരും ബ്രഹ്‌മചാരി- ബ്രഹ്‌മചാരിണികളും ആത്മബന്ധുക്കളുമടക്കം ചന്ദിരൂര്‍ ആശ്രമത്തിലേക്ക്് പുറപ്പെട്ടത്. ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ നേതൃത്വത്തിലാണ് അവധൂതയാത്ര സംഘടിപ്പിക്കുന്നത്.

ഗുരുവിന്റെ ജന്മഗൃഹത്തില്‍ നിന്നാണ് മെയ് 1ന് രാവിലെ അവധൂതയാത്ര ആരംഭിക്കുന്നത്. 200 പേര്‍ യാത്രാ സംഘത്തിലുണ്ടാവും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര നയിക്കുന്നത്. 4ന് കേന്ദ്രാശ്രമമായ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി പ്രാര്‍ത്ഥനാസമര്‍പ്പണത്തോടെ യാത്രയ്ക്ക് സമാപനമാകും.

Related Articles

Back to top button