IndiaLatest

ബംഗളൂരുവില്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികള്‍

“Manju”

കര്‍ണ്ണാടക : ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. അമിത വേഗത്തില്‍ വന്ന കണ്ടെയ്നര്‍ ലോറി ആദ്യം വാഗണര്‍ കാറിലിടിച്ചു. വാഗണര്‍ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാര്‍ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.വാഗണര്‍ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.
മരിച്ചവരില്‍ 2 പേര്‍ സ്തീകളും 2 പേര്‍ പുരുഷന്മാരുമാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദശി ശില്‍പ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 4 പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഗനര്‍ കാര്‍ പാലക്കാട് സ്വദേശി അപര്‍ണയുടെ പേരിലുള്ളതാണ്. ലോറികള്‍ക്കിടയില്‍ പെട്ട 2 കാറുകളും പൂര്‍ണമായും തകര്‍ന്നു.മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button