KeralaLatest

ഡോ ആർ എൽ വി രാമകൃഷ്ണന് ശ്രീനാരായണ സോദരസംഘം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

“Manju”

സംഗീത നാടക അക്കാദമിയുടെ കലാകാരന്മാരോടുള്ള സമീപനത്തിൽ പുരോഗമനോന്മുഖമായ മാറ്റം വരുത്തണമെന്നും അക്കാദമി അതിന്റെ സമീപനങ്ങളിൽ കൂടുതൽ ജനാധിപത്യപരമാകണമെന്നും ശ്രീനാരായണ സോദരസംഘം ആവശ്യപ്പെട്ടു. ഡോ ആർ എൽ വി രാമകൃഷ്ണന് നേരെയുണ്ടായ അധിക്ഷേപത്തിൽ സംഘം പ്രതിഷേധം രേഖപ്പെടുത്തി. കലയെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്ത് സർഗാത്മകതലങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കലാരംഗത്തെ വരേണ്യവൽക്കരണം അവസാനിപ്പിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ശ്രീനാരായണ സോദരസംഘം പ്രസിഡന്റ് ഡോ എൻ ആർ ഗ്രാമപ്രകാശും ജനറൽ സെക്രട്ടറി എ ലാൽസലാമും സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button