
മനോജ് മാത്തന്‍, കണ്ണൂര്‍
കണ്ണൂര്‍ :കണ്ണൂർ ജില്ലാ ആശുപത്രിയിലെ കോവിഡ് 19 ഐസലേഷൻ വാർഡിലെ14 ദിവസത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ആദ്യ ടീം 14 ദിവസത്തെ ക്വാറൻ്റൈനിലേക്ക്. 8 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അടങ്ങുന്ന ടീം ആണ് കൊറോണ രോഗലക്ഷണങ്ങളുമായോ രോഗം വരാൻ സാധ്യതയുള്ള പ്രശേത്ത് നിന്നും വന്നവരോ വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരോ ആയ മുഴുവൻ രോഗികളെയും പരിശോധിക്കുകയും ചികിത്സിച്ച് രോഗം ഭേദമാക്കുകയും ചെയ്തിരുന്നത്. ഇവരോടൊപ്പം എല്ലാ വിധ സഹായവും ചെയ്ത് നഴ്സ്മാരും മറ്റ് ആരോഗ്യ പ്രവർത്തകരും എന്നും കൂടെയുണ്ട്. രോഗലക്ഷണവുമായി വന്ന് കോവിഡ് 19 ടെസ്റ്റിങ്ങിൽ പോസിറ്റീവ് ആയ നിരവധി പേർക്ക് കണ്ണൂർ ജില്ലാ ആശുപത്രി വിദഗ്ദ്ധ ഡോക്ടർമാരുടെ ടീമിന്റെ ചികിത്സ കൊണ്ട് രോഗം ഭേദമായ എല്ലാവര്‍ക്കും ടെസ്റ്റിങ്ങ് റിസൽട്ട് നെഗറ്റീവ് ആയത് ഡോക്ടർമാർക്ക് വളരെയധികം സന്തോഷംമുളവാക്കി.
കുടുംബത്തെ പോലും മറന്ന് 14 ദിവസം രോഗികളെ ചികിത്സിക്കുക എന്നത് മാത്രം ലക്ഷ്യമായി കണ്ട് 14 ദിവസം ആശുപത്രിയിലും മറ്റൊരു 14 ദിവസം വീട്ടിൽ പോകാൻ കഴിയാതെ ക്വാറൻ്റൈനിലും കഴിഞ്ഞ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എല്ലാവരും അഭിനന്ദനം അറിയിച്ചു.