
സുജിത്ത് വി എസ്, എറണാകുളം.
എറണാകുളം: പ്രതീക്ഷയുടെ വളയത്തിന്റെ കണ്ണി പൊട്ടാതെ വീണ്ടും ജീവിതത്തിന്റെ വളയം പിടിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർ ടി. എൽ. ലതീഷ്. സംസ്ഥാനത്ത് ആദ്യം കോവിഡ് 19 ബാധിച്ചു മരണമടഞ്ഞ യാക്കൂബ് ഹുസൈനെ എയർപോർട്ടിൽ നിന്നും വീട്ടിൽ എത്തിച്ചതായിരുന്നു ലതിഷിന് രോഗം ബാധിക്കാൻ കാരണം.
എറണാകുളം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക കോവിഡ് 19 ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു എറണാകുളം വല്ലാർപാടം സ്വദേശി ലതീഷ്. കടുത്ത ന്യുമോണിയ ബാധിച്ച ലതീഷിനു് കളമശ്ശേരി മെഡിക്കൽ കോളേജ് സംഘത്തിന്റെ പരിചരണം ആണ് അസുഖം പൂർണമായി മാറി ആശുപത്രി വിടാൻ സഹായിച്ചത്. ഡിസ്ചാർജ് ആയെങ്കിലും അടുത്ത രണ്ടാഴ്ച്ചക്കാലം ഡോക്ടർമരുടെ ഉപദേശപ്രകാരം വീട്ടിൽ തന്നെ തുടരാൻ ആണ് തിരുമാനം. കേരള ഗവൺമെന്റിനും, ആരോഗ്യ വകുപ്പിനും, തന്നെ ചികിത്സിച്ച ഡോക്ടർമാർ, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകർ എല്ലാവരോടും എന്നും നന്ദി ഉണ്ടാകും എന്നും ലതീഷ് പറഞ്ഞു.