InternationalLatest

പാകിസ്ഥാനിലെ ഒരേയൊരു ഹിന്ദുസ്ഥാനാര്‍ത്ഥി പ്രതീക്ഷിച്ചതുപോലെ തോറ്റു

“Manju”

പാകിസ്ഥാനിലെ ഒരേയൊരു ഹിന്ദുസ്ഥാനാര്‍ത്ഥി പ്രതീക്ഷിച്ചതുപോലെ തോറ്റു; സവീറ പ്രകാശിന് കിട്ടിയത് വെറും 1700 വോട്ട്!
ഇസ്ലാമബാദ്: പാകിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിലെ ഒരേയൊരു ഹിന്ദുസ്ഥാനാര്‍ത്ഥിയ്‌ക്ക് പ്രതീക്ഷച്ചതുപോലെ തന്നെ തോല്‍വി പിണഞ്ഞു.ഖൈബര്‍ പക്തൂണ്‍ക്വായിലെ ബുറേന്‍ മണ്ഡലത്തിലെ ഹിന്ദു സ്ഥാനാര്‍ത്ഥിയായിരുന്നു 25 കാരിയും ഡോക്ടറുമായ സവീറ പ്രകാശ്.
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ കൂടിയായ സവീറ പ്രകാശ്. വിജയിക്കുമെന്ന് സവീറ പ്രകാശ് പ്രതീക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാനിലെ മതച്ചായ് വ് ഒരിയ്‌ക്കലും സവീറ പ്രകാശിനെ വിജയിപ്പിക്കില്ലെന്ന് അവിടുത്തെ പരിചയസമ്ബന്നര്‍ക്ക് വ്യക്തമായിരുന്നു. ആകെ 1700 വോട്ടുകളാണ് കിട്ടിയത്. ബേനസീര്‍ ഭൂട്ടോയുടെ മകനും ഇപ്പോഴത്തെ നേതാവുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് സവീറ പ്രകാശിന് മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തത്. മാത്രമല്ല, മുസ്ലിം വോട്ടര്‍മാരുടെ മനസ്സില്‍ അകല്‍ച്ചയുണ്ടാക്കുന്ന പ്രചാരണമാണ് സവീറ നടത്തിയത്. തന്നെ വിജയിപ്പിച്ചാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിടവ് നികത്തുമെന്നും ഹിന്ദു സമുദായത്തിന്റെ നെടുംതൂണായി പാകിസ്ഥാനിലും അതിര്‍ത്തിക്കപ്പുറത്തും മാറുമെന്നും സവീറ പ്രകാശ് അവകാശപ്പെട്ടിരുന്നു.
ബുനേറിലെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് സവീറ പ്രകാശ്. അച്ഛന്‍ ഡോക്ടര്‍ ഓം പ്രകാശ് കഴിഞ്ഞ 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന വാര്‍ത്ത അറിഞ്ഞ ശേഷം സവീറ പ്രകാശ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായി. ഒട്ടേറെ പ്പേര്‍ ഈ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു.

Related Articles

Back to top button