അടൂർ: നിവാസികൾക്ക് ആശ്വാസമായി പറക്കോട് ചന്തയിൽ പച്ചക്കറിയുടെ വരവ് വർദ്ധിച്ചു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ പച്ചക്കറിയുടെ ലഭ്യതയിൽ ഉണ്ടായ കുറവ്, നാട്ടുകാരിൽ വലിയ ബുദ്ധിമുട്ടിലാക്കിയിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള ചരക്കു വാഹനങ്ങൾ അതിർത്തി കടന്ന് വരാൻ തുടങ്ങിയതോടെയാണ്, പറക്കോട് മാർക്കറ്റിലും സവാളയും, ചെറിയ ഉള്ളിയുമൊക്കെ ആവശ്യത്തിനെത്തിയത്.
ഇവിടുത്തെ നാട്ടുകാർക്കൊപ്പം തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർ മാർക്കറ്റിൽ നിന്ന് പച്ചക്കറിയെടുക്കാറുണ്ട്. സാധനങ്ങൾ ന്യായമായ വിലയിലാണ് വില്പന നടക്കുന്നത്.
ഷോപ്പിംഗ് മാളുകളും വലിയ കടകളുമൊക്കെ ലോക്ക്ഡൗൺ പ്രകാരം അടവിലായതിനാൽ ജനങ്ങൾ കൂടുതലും ഗ്രാമപ്രദേശങ്ങളിലെ പലചരക്കുകടകളും ചെറിയ പച്ചക്കറിക്കടകളുമാണ് ആശ്രയിക്കുന്നത്.
ദിവാൻ രാജാകേശവ ദാസൻ സ്ഥാപിച്ച അനന്തരാമപുരം മാർക്കറ്റ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ്.