Uncategorized

കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകുളം, 10/4/20 ബുള്ളറ്റിൻ

“Manju”

• ഇന്ന് (10 /4/20) ജില്ലയിൽ 10 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിനായി നിർദേശിച്ചു. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 44 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 2951 ആയി. ഇതിൽ 2855 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും,96 പേർ ലോ റിസ്ക് വിഭാഗത്തിലും ആണ്.

• ഇന്ന് ജില്ലയിൽ 3 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർ സ്വകാര്യ ആശുപത്രിയിലും,ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. നിലവിൽ 24 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. ഇതിൽ 12 പേർ മെഡിക്കൽ കോളേജിലും, 2 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 2 പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 4 പേർ സ്വകാര്യ ആശുപത്രിയിലും ഉണ്ട്. നിലവിൽ ആശുപത്രികളിൽ ഐസൊലേഷനിൽ ഉള്ളവരിൽ 7 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.

• ഇന്ന് ജില്ലയിൽ നിന്നും 34 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 85 സാമ്പിളുകളുടെ ഫലങ്ങൾ ലഭിച്ചതിൽ ഒന്നും പോസിറ്റീവ് ഇല്ല. ഇനി 108 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.

• ഇന്ന് 185 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 116 കോളുകളും പൊതുജനങ്ങളിൽ നിന്നും 36 ഫോൺ വിളികൾ അഥിതി തൊഴിലാളികളിൽ നിന്നുമായിരുന്നു. ഏപ്രിൽ 15 ന് ലോക്ക് ഡൗൺ കഴിഞ്ഞ് കേരളത്തിലേക്ക് വരൻ കഴിയുമോ എന്നന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ വിളികൾ ഇന്നുമെത്തി. കൂടാതെ ലോക്ക് ഡൗണിന് ശേഷം യാത്രക്കരെ കൊണ്ട് പോകാൻ തടസമുണ്ടാകുമോ എന്നന്വേഷിച്ച് ടാക്സി ഡ്രൈവർമാരിൽ നിന്നും വിളികളെത്തി.

• ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവർക്കായി വീഡിയോ കോൺഫറസ് സംഘടിപ്പിച്ചു കോവിഡ് പ്രതിരോധം സംബന്ധിച്ച മാർഗ നിർദേശങ്ങൾ വിശദീകരിച്ചു. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രതയോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് നിർദേശം നൽകി.

• കൊറോണ ബോധവത്ക്കരണ പ്രവത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്ക് വീഡിയോ കോൺഫറൻസ് മുഖേനെ നിരീക്ഷണ കാലാവധി, ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയുന്നത്, പരിശോധന,നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള പുതുക്കിയ മാർഗ നിർദ്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ചു. പിറവം, മുളന്തുരുത്തി എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും, വരാപ്പുഴ, കാലടി, വേങ്ങൂർ എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾക്കും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു.

• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിലൂടെ ഇന്ന് വിളിച്ചത് 33 പേരെയാണ്.

• ഇന്ന് ജില്ലയിൽ 135 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 94 എണ്ണം പഞ്ചായത്തുകളിലും, 41 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 37769 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 12119 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4216 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 24 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ തൃപ്പൂണിത്തുറയിൽ ആണ് 22 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. 2 പേർ നെടുമ്പാശ്ശേരിയിലും.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 359 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 16 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

കൺട്രോൾ റൂം നമ്പർ- 0484 2368802

Source : ജില്ലാ കളക്ടർ, എറണാകുളം

Related Articles

Leave a Reply

Back to top button