Uncategorized

ലൈറ്റ് മെട്രോ പദ്ധതി; മൂന്ന് ഫ്ലൈഓവറുകളുടെ നിര്‍മാണം ഉടന്‍

“Manju”

തിരുവന്തപുരത്ത് ലൈറ്റ് മെട്രോ പദ്ധതിയുടെ മൂന്ന് ഫ്ലൈഓവറുകളുടെ നിര്‍മാണം ഉടന്‍ തുടങ്ങും.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെ.എം.ആര്‍.എല്‍) ചേര്‍ന്നുള്ള എസ്.പി.വിയാണ് ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നിവിടങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ പട്ടത്തും ശ്രീകാര്യത്തും ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായി.

പട്ടത്തും ശ്രീകാര്യത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. 1.33 ഹെക്ടര്‍ സ്ഥലമാണ് ശ്രീകാര്യത്ത് ഫ്ലൈ ഓവറിനായി വേണ്ടത്. പട്ടത്ത് 0.22 ഹെക്ടറും ഉള്ളൂരില്‍ 0.56 ഹെക്ടറും. കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡിനെ (കെ.ആര്‍.ടി.എല്‍) ഒഴിവാക്കി പകരം കെ.എം.ആര്‍.എല്ലിനെ എസ്.പി.വിയായി നിയോഗിച്ച്‌ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

പദ്ധതിക്കുള്ള അന്തിമ അനുമതി കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കെ.എം.ആര്‍.എല്‍ നിയോഗിച്ച്‌ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് (യു.എം.ടി.സി) പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയാറാക്കുന്നതിനായി നടപടികള്‍ തുടങ്ങി.

Related Articles

Back to top button