Kerala

ഡാം കെട്ടാൻ വഴികാണിച്ച കൊലുമ്പന്റെ വംശജൻ രാഘവൻ ഇനി ഇല്ല…

“Manju”
ബിനുകുമാർ സി ആർ, ഇടുക്കി

കുളമാവ് , നാടുകാണി സ്വദേശി കൊലുമ്പൻ രാഘവൻ അന്യനാട്ടുകാർക്ക് ഒരു കൗതുക കാഴ്ചയായിരുന്നു. ആദിവാസികളുടെ പരമ്പരാഗത രീതിയിലായിരുന്നു നാടുകാണി പുത്തടം ഊരിലെ തൊട്ടിയിൽ കൊലുമ്പൻ രാഘവന്റെ ജീവിതം. രാഘവൻ മുടി വെട്ടിയിട്ട‌് 25 വർഷമായിരുന്നു ! മുടി ജട പിടിച്ചതിനാൽ അവ തലയിൽ ചുറ്റി കെട്ടി തൊപ്പിപോലെ വച്ചാണ് ജീവിച്ചത് . നാട്ടുകാർക്ക് പ്രിയങ്കരനായിരുന്ന രാഘവൻ തൊട്ടിയിൽ ഇന്നലെ മരണത്തിനു കീഴടങ്ങി..

മൂലമറ്റം സ്വകാര്യ ബസ‌് സ്റ്റാൻഡിരിക്കുന്ന ഭാഗം ആദിവാസികുടിയിയിരുന്നു. അന്ന‌് അവിടെയായിരുന്നു രാഘവന്റെ കുടുംബക്കാർ താമസിച്ചിരുന്നത‌്. പുറംനാട്ടുകാരുടെ അധിനിവേശം കൂടിയപ്പോൾ ഇവർ നാടുകണി പുത്തടം എന്ന സ്ഥലത്തേക്ക‌് മാറി.

എട്ടടിയോളം നീളത്തിലുള്ള ജഡ പിടിച്ച മുടിയാണ് രാഘവനെ വത്യസ്തനാകുന്നത് . മുടി തലപ്പാവുപോലെ ചുറ്റിക്കെട്ടിവച്ച് അതിന്റെ മുകളിൽ ഒരു തോർത്തും കെട്ടിയാണ് നടപ്പ്.

മരിക്കുമ്പോൾ 76 വയസായിരുന്നു . അവിവാഹിതനാണ‌്. സർക്കാർ നൽകുന്ന ക്ഷേമപെൻഷനും സൗജന്യ അരിയുമായിരുന്നു ജീവിത മാർഗം. ആറാം ക്ലാസ‌് വിദ്യാഭ്യാസമുള്ള രാഘവന് എഴുതാനും വായിക്കാനും അറിയാം.
‘‘ഞങ്ങൾ ഇടുക്കി ഡാം കെട്ടാൻ സ്ഥലം കാണിച്ചുകൊടുത്ത കൊലുമ്പന്റെ വംശത്തിലുള്ളവരാ’’ണെന്ന‌് രാഘവൻ പറയുയുമായിരുന്നു.

Related Articles

Leave a Reply

Back to top button