IndiaKeralaLatest

ഉപേക്ഷിക്കപ്പെട്ട നിലയിലെ പഴയ ബംഗ്ലാവ് പുനഃരുദ്ധാരണത്തിനിടെ പരിഭ്രാന്തി തീര്‍ത്ത് ഭൂഗര്‍ഭ അറയില്‍ 30 കൊല്ലം പഴക്കമുള്ള മൃതദേഹം

“Manju”

സിന്ധുമോള്‍ ആര്‍

പാരീസില്‍ കാടും പടലവും കയറി ആരും തിരിഞ്ഞ് നോക്കാനില്ലാതെ കിടന്ന ബംഗ്ലാവിന്റെ പുനരുദ്ധാരണത്തിനിടെ ലഭിച്ചത് 30 കൊല്ലം പഴക്കമുള്ള മൃതദേഹം. മൂന്നു പതിറ്റാണ്ടുകളായി ജീര്‍ണ്ണിച്ച നിലയിലായിരുന്നു മൃതദേഹം. 1980ന്റെ പകുതി മുതലേ ഇവിടെ ആള്‍താമസ്സമുണ്ടായിരുന്നില്ല. കാടും പടലവും കയറി ആരും തിരിഞ്ഞ് നോക്കാനില്ലാത്ത നിലയിലായിരുന്നു ബംഗ്ളാവിന്റെ കിടപ്പ്

മുറിവുപറ്റിയതിന്റെയും, എല്ലുകള്‍ ഒടിഞ്ഞതിന്റെയും, കത്തികൊണ്ടുള്ള പാടുകളുടെയും തെളിവ് മൃതദേഹത്തില്‍ ശേഷിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇതൊരു കൊലപാതകമായേക്കാം എന്ന നിഗമനത്തിലാണ് അധികൃതര്‍. ഈ ബംഗ്ളാവിന്റെ ഉള്ളില്‍ തന്നെയാണോ മരണം നടന്നിട്ടുണ്ടാവുക അല്ലെങ്കില്‍ പുറത്ത് മരണം നടന്ന ശേഷം ഇങ്ങോട്ട് കൊണ്ടുവന്നതാകാം തുടങ്ങിയ സംശയങ്ങള്‍ ദുരീകരിച്ചിട്ടില്ല. മൃതദേഹത്തിന്റെ അരികില്‍ നിന്നും ലഭിച്ച കടലാസുകഷണങ്ങളില്‍ നിന്നും 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച ജീന്‍ റെനോട് എന്നയാളിന്റെതാണ് മൃതദേഹം എന്ന നിഗമനത്തിലെത്തിയതായി ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകിച്ച്‌ ഒരു താമസസ്ഥലം ഇല്ലാത്ത, മദ്യപാന ശീലമുള്ളയാളായിരുന്നു ഇയാള്‍ എന്നാണ് അറിവ്. സംഭവത്തെക്കുറിച്ചുള്ള വിവരം ഇയാളുടെ മക്കളെ കണ്ടെത്തി അറിയിച്ചിട്ടുണ്ട്

Related Articles

Back to top button