പത്തനംതിട്ട: ലോക് ഡൗൺ കാരണം, ആശുപത്രിയിൽ പോകാൻ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്, കേരള സർക്കാർ മെഡിക്കൽ ഓഫിസേഴ്സ് അസ്സോസിയേഷൻ, പത്തനംതിട്ടയുടെ അഭിമുഖ്യത്തിൽ ഒപ്പം ഡോക്ടർ ഓൺ ലൈൻ എന്ന വെബ്സൈറ്റ് ആരംഭിച്ചത്. ഇതിലൂടെ ഡോക്ടറുടെ സേവനം ഏവർക്കും ലഭ്യമാണ്.
ഒപ്പം ഡോക്ടർ ഓൺലൈൻ വെബ്സൈറ്റിലൂടെയുള്ള ബുക്കിംഗ് സംവിധാനം, കലക്ടർ പി ബി നൂഹ് ഉത്ഘാടനം ചെയ്തു.
kgmoapta.com എന്ന വെബ്സൈറ്റിൽ കയറി, ഒപ്പം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ജില്ലയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ പേരുകൾ കാണാം. ഏത് രോഗത്തിനുള്ള ഡോക്ടറെയാണ് ബന്ധപെടേണ്ടതെന്ന് തിരഞ്ഞെടുത്തതിന് ശേഷം, വിശദ വിവരങ്ങൾ നൽകി ഡേറ്റ് തിരഞ്ഞെടുത്താൽ ഡോക്ടർ അവരെ ഫോണിൽ വിളിക്കും. തുടർന്ന് ആവശ്യമായ നിർദ്ദേശങ്ങളും ഓൺലൈൻ വഴി മരുന്നുകളുടെ പ്രിസ്ക്രിപ്ഷനും .ലഭിക്കും.
പത്തനംതിട്ട ജില്ലയിലെ സർക്കാർ മേഖലയിലെ എഴുപതിൽ പരം ഡോക്ടർമാരുടെ സേവനം ഈ വെബ്സൈറ്റ് വഴി ലഭ്യമാണ്.