Kerala

വിവാഹം സ്വര്‍ഗ്ഗത്തിലല്ല, നിയന്ത്രണങ്ങള്‍ക്കിടെ

“Manju”

ഹരികൃഷ്ണൻ.ജി, ആലപ്പുഴ

ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. ഷാലിമയുടെ വിവാഹമാണ് ഉറ്റവരെ  മാത്രം കൂടെനിര്‍ത്തി നടത്തിയത്. വിവാഹശേഷം ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും യുവദമ്പതികള്‍  ഭക്ഷണവും വിളമ്പി. വിവാഹവേഷം മാറ്റാതെ തന്നെ ഇരുവരും നേരെ വന്നിറങ്ങിയത് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍. ഗ്ലൗസുകള്‍ ധരിച്ചു. മാസ്ക് കെട്ടി. വിവാഹ ആഘോഷങ്ങള്‍ക്കായി കരുതിവച്ച തുകയില്‍നിന്ന് ഒരു പങ്കെടുത്ത് രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഊണുവിളമ്പി.
കോഴിക്കോട് സ്വദേശിയും മെർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനുമാണ് ന്യൂമൻ ഇസ്മത്ത്. വിവാഹം പ്രമാണിച്ച് ഡോക്ടര്‍ക്ക് അവധിയൊന്നുമില്ല. നാളെത്തന്നെ ആശുപത്രി ഡ്യൂട്ടിയില്‍ പ്രവേശിക്കും.

Related Articles

Leave a Reply

Back to top button