KeralaLatest

റേഷന്‍കാര്‍ഡും ഇനി സ്മാര്‍ട്ട്

“Manju”

മല്ലപ്പള്ളി : കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി റേഷന്‍ കാര്‍ഡ് ഡാറ്റാബേസ് ശുദ്ധീകരിച്ച്‌ കുറ്റമറ്റതാക്കും. നിലവില്‍ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകളില്‍ പേര്, വരുമാനം, വിലാസം, വയസ്, ലിംഗം എന്നിവയിലെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയും മരണപ്പെട്ടവരെ കുറവ് ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍ സെപ്തംബര്‍ 30ന് മുമ്പ് താലൂക്ക് സപ്‌ളെ ഓഫീസിലേക്ക് ഓണ്‍ലൈനായി നല്‍കണമെന്ന് താലൂക്ക് സപ്‌ളെ ഓഫീസര്‍ ആര്‍.അഭിമന്യു അറിയിച്ചു

Related Articles

Back to top button