International

കുവൈത്തിലേക്ക് വൈദ്യ സഹായത്തിനു പിന്നാലെ ഇന്ത്യയിൽ നിന്ന് പച്ചകറികളും പഴങ്ങളും

“Manju”

ജുബിൻ ബാബു എം. കോഴിക്കോട്

കുവൈത്ത്‌ സിറ്റി : ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 7000 ടൺ സവാള അടുത്ത ആഴ്ച കുവൈത്തിൽ എത്തും. 320 കണ്ടയിനറുകളിലായി ഇവ എത്തുന്നതോടെ വിപണിയിൽ നേരിടുന്ന ഉള്ളി ക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. അടുത്ത ആഴ്ച കഴിഞ്ഞെത്തുന്ന റമദാൻ മാസത്തിൽ വിപണിയിലെ ആവശ്യകത പൂർത്തിയാക്കുവാൻ ഇത്‌ സഹായകമാകുമെന്നും മന്ത്രാലയ വൃത്തങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനു പുറമേ ഈജിപ്ത്, ഇറാൻ, ജോർദാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് പഴം , പച്ചക്കറി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്‌.ഇതോടൊപ്പം പ്രാദേശിക ഉൽപന്നങ്ങളും വിപണിയിൽ എത്തുന്നതോടെ പഴം , പച്ചക്കറി ഉൽപ്പന്നങ്ങൾക്ക്‌ രാജ്യത്ത്‌ നേരിടുന്ന ക്ഷാമം പരിഹരിക്കാനാവും.
രാജ്യത്ത്‌ ഒരു വർഷത്തേക്ക്‌ ആവശ്യമായ മതിയായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കരുതൽ ഉണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.ഇറക്ക്‌ മതി ചെയ്യപ്പെടുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കടത്തു കൂലി , കൈകാര്യം ചെയ്യൽ , ശീതീകരണം , മുതലായ മുഴുവൻ ചെലവുകളും വാണിജ്യമന്ത്രാലയമാണു വഹിക്കുക. ഇവ വിപണിയിൽ വിലവർദ്ധനവ്‌ തടയുവാനും ഇറക്കുമതിക്കാരെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Kuwait News index bureau

Related Articles

Leave a Reply

Back to top button