InternationalLatest

ചരക്കുനീക്കം പുനരാരംഭിച്ചതില്‍ സന്തോഷം അറിയിച്ച്‌ മാര്‍പാപ്പ

“Manju”

വത്തിക്കാന്‍: ഉക്രൈനില്‍ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതില്‍ സന്തോഷം അറിയിച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനെ പ്രത്യാശയുടെ അടയാളമെന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഈ പാത പിന്തുടരുകയാണെങ്കില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നവും ഇപ്രകാരം സമാധാനപരമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഉക്രൈന്‍റഷ്യ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഉക്രൈനില്‍ നിന്നുള്ള ചരക്ക് കപ്പല്‍ തുറമുഖം വിട്ടു പോകുന്നത്. കരിങ്കടലിലെ തുറമുഖത്തു നിന്നാണ് ടണ്‍കണക്കിന് ധാന്യവുമായി ചരക്കുകപ്പല്‍ പുറപ്പെട്ടത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം, ഉക്രൈനില്‍ നിന്നുമുള്ള കയറ്റുമതി നിലച്ചത് നിരവധി രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ പ്രതിസന്ധിയിലാക്കിയിരുന്നു.

Related Articles

Back to top button