Kerala

ജീവനി പദ്ധതി – വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ വിഷു പച്ചക്കറി വിപണി

“Manju”
സേതുനാഥ്‌ മലയാലപ്പുഴ
ജീവനി – പച്ചക്കറി കൃഷിയുടെ ഭാഗമായി വട്ടിയൂർക്കാവ് നിയമസഭനിയോജമണ്ഡലത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറി ഉൽപന്നങ്ങളുടെ വിപണി 12, 13 തീയതികളിൽ ആയി ശാസ്തമംഗലത്തുള്ള എംഎൽഎ ഓഫീസ് പരിസരത്ത് സംഘടിപ്പിക്കുമെന്ന് അഡ്വക്കേറ്റ് വി. കെ. പ്രശാന്ത് എംഎൽഎ അറിയിച്ചു.
ലോക്ക് ഡൗണിനെ തുടർന്ന് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നവരെ സഹായിക്കുന്നതിനാണ് ഈ മാർക്കറ്റ് സജ്ജമാക്കുന്നതെന്നും വട്ടിയൂർക്കാവ് പ്രദേശത്ത് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ക്രമീകരണം ഈ വിപണിയിൽ ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. നാളെ (12- 4 -2020) ഉച്ചയ്ക്ക് 12 മണിക്ക് വിപണിയുടെ ഉദ്ഘാടനം സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. ഏപ്രിൽ 13-ന് വിഷുക്കണിക്കുള്ള കണിക്കൊന്ന അടക്കമുള്ള വിഭവങ്ങൾ ഉൾപ്പെടുന്ന കിറ്റ് ലഭ്യമാക്കും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും ജനങ്ങൾ ശ്രദ്ധിക്കണം എംഎൽഎ അഭ്യർത്ഥിച്ചു.
കോവിഡ് 19 രോഗത്തെ തുടർന്നുള്ള ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിക്ക് ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുകയും പേര് രജിസ്റ്റർ ചെയ്ത രണ്ടായിരത്തോളം പേർക്ക് പച്ചക്കറി വിത്ത് പാക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. കൃഷിരീതി സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിലൂടെ കാർഷിക സർവകലാശാലയിലേയും കൃഷി വകുപ്പിലെയും വിദഗ്ധർ സംശയങ്ങൾക്ക് മറുപടി നൽകുകയാണ്. മണ്ഡലത്തിൽ താമസക്കാരായ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി കൃഷി സാങ്കേതിക സമിതി വിപുലീകരിക്കുന്നതിനും ഉദ്ദേശിക്കുന്നു. വളം, ഗ്രോ ബാഗ് തുടങ്ങിയവയ്ക്കായി നിരവധിപേർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ മൂലം ഇവ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. ജീവനി പദ്ധതി വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോവിഡി ന് ശേഷം കൂടുതൽ വിപുലമാക്കും എന്നും കൃഷിക്ക് ആവശ്യമായ വിത്ത്, വളം കീടനാശിനികൾ തുടങ്ങിയവ ഉൽപാദന ഉപാധികളും വിപണികളും ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും എംഎൽഎ അറിയിച്ചു

Related Articles

Leave a Reply

Back to top button