KeralaLatest

നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ മാത്രമേ രണ്ടുപേര്‍ യാത്ര ചെയ്യാവൂ എന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍. ഇരുവരും ഇരട്ട മാസ്ക് ധരിക്കണം. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ ഒരാളെ മാത്രമേ അനുവദിക്കൂവെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. ചൊവ്വാഴ്ച മുതല്‍ ലോക്​ഡൗണിന്​ സമാനമായ നിലയിലായിരിക്കും കാര്യങ്ങള്‍. അത്യാവശ്യത്തിന്​ മാത്രമേ പുറത്തിറങ്ങാവൂ. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളില്‍ മാത്രമേ 50 പേര്‍ക്കു പ്രാര്‍ഥന നടത്താന്‍ അനുമതിയുള്ളൂ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button