തിരുവനന്തപുരം : ലോക്ക്ഡൗൺ നീട്ടുമ്പോഴുള്ള ഇളവുകളെ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. കേന്ദ്ര നിർദ്ദേശം വന്ന ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിൽ മന്ത്രിസഭായോഗം പിരിയുകയായിരുന്നു.മറ്റെന്നാൾ വീണ്ടും മന്ത്രിസഭാ യോഗം ചേർന്ന ശേഷമായിരിക്കും തീരുമാനമെടുക്കുക.കേരളം സ്വന്തമായി ഇളവുകൾ പ്രഖ്യാപിക്കണ്ട എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു..