Kerala
പോലീസിന് മാസ്ക്കുകൾ സംഭാവന നൽകി വനംവകുപ്പ്

സേതുനാഥ് മലയാലപ്പുഴ
പരുത്തിപ്പളളി റെയ്ഞ്ചിലെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാർ വനസംരക്ഷണ സമിതി അംഗങ്ങൾ സിറ്റി പോലീസിനായി ആയിരത്തോളം ഫെസ് മാസ്കുകള്‍ തയ്യാറാക്കി നല്‍കി. വനംവകുപ്പ് ആസ്ഥാനത്തുവച്ച് നടന്ന ചടങ്ങില്‍ മുഖ്യ വനംമേധാവി പി.കെ. കേശവനാണ് ഫെയിസ് മാസ്ക്ക് കിറ്റുകള്‍ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ. കറുപ്പസ്വാമിക്ക് കയ്മാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പ് കാണിച്ച് ജാഗ്രതയ്ക്ക് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നന്ദി അറിയിച്ചു.