
ഉദയമ്മ അനിൽ, അഹമ്മദാബാദ്
അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. 538 പോസിറ്റീവു കേസുകളാണ് ഉള്ളത്. ഇതുവരെ 25 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 44 പേര് നെഗറ്റീവായി ഡിസ്ചാർജ് ചെയ്തു.
ആയുർവ്വേദം, ഹോമിയോപ്പതി മരുന്നുകൾ ആയുഷ് ഗൈഡ് ലൈൻ പ്രകാരം, ശരീര പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മുൻകരുതലായി താൽപര്യമുള്ളവർ കഴിക്കുന്നത് നല്ലതാണന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി അറിയിച്ചു.
സംശമനി വടി, ദശമൂല കഷായം, പത്ഥ്യാദി കഷായം, ത്രികടു ചൂർണ്ണം എന്നിവ രോഗപ്രതിരോധത്തിനായി എല്ലാവരും കഴിക്കണമെന്ന് പ്രത്യേക പ്രാധാന്യത്തോടെ അവർ നിർദ്ദേശിച്ചു.
അഹമ്മദാബാദിലാണ് ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹമ്മാദിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 295 ആയി ഉയർന്നു. എണ്ണം വർദ്ധിക്കുന്നതോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാവും.
ഗുജറാത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സർവേയിൽ 60,000 പേർക്ക് പനി-ജലദോഷം പോലുള്ള ഇൻഫ്ലുവൻസ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാരെ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ ഹോം ക്വാറൻന്റിനിൽ ആണ്.
ഉദയമ്മ അനിൽ