IndiaInternationalKerala

ലോക്ഡൗണില്‍ ഇളവു വരുത്താന്‍ ജര്‍മനിയും സ്‌പെയിനും ഒരുങ്ങുന്നു, ന്യൂയോര്‍ക്കില്‍ മാത്രം ഒരുലക്ഷം രോഗികള്‍

“Manju”

കോലിയക്കോട് അഖിൽ

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 758 പേര്‍ മരിച്ചു. ഇവിടെ മാത്രമുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ചൈനയിലും യുകെയിലും സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ഞായറാഴ്ച മാത്രം ന്യൂയോര്‍ക്ക് നഗരത്തില്‍ രോഗം സ്ഥിരീകരിച്ചത് 5695 പേര്‍ക്കാണ്.
അതേസമയം ആശ്വാസകരമായ സൂചനകളാണ് ഫ്രാന്‍സ്, ഇറ്റലി, യുഎസ് എന്നീ രാജ്യങ്ങളില്‍ മരണനിരക്ക് കുറയുന്നത്. കോവിഡ് ബാധിച്ച്‌ യുഎസ് നാവികസേനാംഗം മരിച്ചു. രോഗം പടര്‍ന്ന ആണവ യുദ്ധക്കപ്പലായ തിയോഡര്‍ റൂസ്വെല്‍റ്റിലെ ആദ്യ മരണമാണിത്. നാലായിരത്തിലേറെ സേനാംഗങ്ങളുള്ള കപ്പലിലെ 585 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.

സ്‌പെയിനില്‍ ചില തൊഴില്‍മേഖലകള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനം. ലോക്ഡൗണ്‍ 26 വരെ.
ബ്രിട്ടന്‍: ഞായറാഴ്ച 737 മരണം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ദിവസം ഒരു ലക്ഷം പരിശോധനകള്‍ ലക്ഷ്യം.
മെക്‌സിക്കോ: 24 മണിക്കൂറില്‍ 442 പേര്‍ക്കു സ്ഥിരീകരിച്ചതോടെ രോഗികള്‍ 4500 കവിഞ്ഞു.
പാക്കിസ്ഥാന്‍ :രോഗികള്‍ 5,000 കവിഞ്ഞു. മരണം 93; പഞ്ചാബ് പ്രവിശ്യയില്‍ 20 ഡോക്ടര്‍മാര്‍ക്കും രോഗം
ജപ്പാന്‍ : ടോക്കിയോ അടക്കം ഏതാനും പ്രദേശങ്ങളില്‍ മാത്രമുള്ള അടിയന്തരാവസ്ഥ വ്യാപിപ്പിക്കില്ലെന്ന് സര്‍ക്കാര്‍.
ചൈന : റഷ്യയുമായുള്ള അതിര്‍ത്തിയോടു ചേര്‍ന്ന ഹെലിയോജിയാങ് പ്രവിശ്യയില്‍ രോഗികള്‍ വര്‍ധിക്കുന്നു. റഷ്യയില്‍നിന്നു തിരിച്ചെത്തിയ 49 ചൈനക്കാര്‍ക്കു രോഗം. രണ്ടാം ഘട്ട വ്യാപനത്തിനു കാരണമാകുമെന്ന് ആശങ്ക. പുതിയ രോഗികള്‍ 108
ജര്‍മനി : രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്താന്‍ ആലോചന. ഇന്നു മന്ത്രിസഭ ചര്‍ച്ച ചെയ്യും
ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ : രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിച്ചെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവില്ലെന്ന് ഇരുരാജ്യങ്ങളും. ന്യൂസീലന്‍ഡില്‍ ആകെ രോഗികള്‍ 1349. ഓസ്‌ട്രേലിയയില്‍ 6359.
സിറിയ : രോഗം സ്ഥിരീകരിച്ചത് 19. ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ കുറവായ രാജ്യത്ത് രോഗവ്യാപനം മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം.
സിംഗപ്പൂര്‍ : 59 ഇന്ത്യക്കാര്‍ അടക്കം 233 പുതിയ രോഗികള്‍ കൂടി.
റഷ്യ: സ്ഥിതി വഷളാകുന്നുവെന്ന് പ്രസിഡന്റ് പുടിന്‍. ആകെ രോഗികള്‍ 18,328.
അമേരിക്കയിലെ അഭയകേന്ദ്രങ്ങളിലും വയോജന മന്ദിരങ്ങളിലും കോവിഡ് മൂലം മരണം 3,621 ആയി. ഇത്തരം സ്ഥാപനങ്ങളിലെ മരണസംഖ്യ സംസ്ഥാനങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വയോധികരായ 10 ലക്ഷത്തോളം പേരുണ്ട് രാജ്യത്തെ വിവിധ അഭയകേന്ദ്രങ്ങളില്‍. ന്യൂയോര്‍ക്കില്‍ മാത്രം ഇത്തരം കേന്ദ്രങ്ങളില്‍ 1880 പേര്‍ മരിച്ചെന്നാണു വിവരം. കോവിഡ് പരിശോധന നടത്താതെയുള്ള മരണങ്ങള്‍ ഈ പട്ടികയില്‍ വരാറില്ല. ഫ്രാന്‍സില്‍ മരണസംഖ്യ കുതിച്ചുയര്‍ന്നത് അഭയകേന്ദ്രങ്ങളിലെ മരണങ്ങള്‍ കൂടി കണക്കില്‍പെടുത്തിയതോടെയാണ്.

ഏറ്റവുമധികം മരണം സംഭവിച്ച 10 രാജ്യങ്ങള്‍, ബ്രാക്കറ്റില്‍ രോഗബാധിതര്‍

1. യുഎസ്: 22,850 (5,64,317) , 2. ഇറ്റലി: 20,465 (1,59,516), 3. സ്‌പെയിന്‍: 17,489 (1,69,496),4. ഫ്രാന്‍സ്: 14,393 (1,32,591) , 5. ബ്രിട്ടന്‍: 11,329 (88,621), 6. ഇറാന്‍: 4,585 (73,303), 7. ബല്‍ജിയം: 3,903 (30,589), 8. ചൈന: 3,341 (82,160), 9. ജര്‍മനി: 3,022 (1,27,916), 10. നെതര്‍ലന്‍ഡ്‌സ്: 2,823 (26,551)
യുഎസിലെ സ്ഥിതി: ഏറ്റവുമധികം ഗുരുതരമായ 5 സംസ്ഥാനങ്ങള്‍. രോഗബാധിതരും ബ്രാക്കറ്റില്‍ മരണസംഖ്യയും: ന്യൂയോര്‍ക്ക്: 1,89,415 (10,056),ന്യൂജഴ്സി: 61,850 (2,350), മാസച്യുസിറ്റ്‌സ്: 25,475 (756), മിഷിഗന്‍: 24,638 (1,487), കലിഫോര്‍ണിയ: 23,300 (681)

 

Source: Daily hunt

Related Articles

Leave a Reply

Back to top button