KeralaLatest

ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായി വര്‍ദ്ധിപ്പിക്കും

“Manju”

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേമപ്രവർത്തനങ്ങളെ പ്രതിസന്ധി  ബാധിക്കില്ല; ധനമന്ത്രി തോമസ് ഐസക് | Kairali News | kairalinewsonline.com

ശ്രീജ.എസ്

തിരുവനന്തപുരം: ധനമന്ത്രി തോ‌മസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെ ബജറ്റ് അവതരണം ജനുവരി 15 ന് നടക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്. നിയമസഭ തെരഞ്ഞെ‌ടുപ്പ് വിജ്ഞാപനം മാര്‍ച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തേക്കുളള വോട്ട് ഓണ്‍ അക്കൗണ്ടാകും പാസാക്കുക. സംസ്ഥാന ബജറ്റിന് മുന്‍പുളള ചര്‍ച്ചകളെല്ലാം ഇപ്രാവശ്യം ഓണ്‍ലൈനായി നടത്തും. ഡിസംബര്‍ അവസാനത്തോടെ ധനമന്ത്രി ബജറ്റ് എഴുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായി ബജറ്റിലൂടെ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ അക്കമിട്ട് നിരത്തും. സംസ്ഥാന ബജറ്റിന് മുന്‍പുളള ചര്‍ച്ചകളെല്ലാം ഇപ്രാവശ്യം ഓണ്‍ലൈനായി തന്നെ ആയിരിക്കും നടത്തുക.

Related Articles

Back to top button