Kerala

പ്രവാസികള്‍ക്കു വേണ്ടി പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

“Manju”

അഖിൽ. ജെ .എൽ , കോലിയക്കോട്

പ്രവാസികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തിയച്ചു. വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു വേണ്ട ടെസ്റ്റിംഗും, ക്വാറന്‍റൈനും ഉള്‍പ്പടെ എല്ലാ പരിശോധനകളും കേന്ദ്രനിര്‍ദേശപ്രകാരം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹ്രസ്വകാലപരിപാടികള്‍ക്കോ, സന്ദര്‍ശകവിസയിലോ പോയവരുണ്ട്. അവരെയെങ്കിലും അടിയന്തരമായി പ്രത്യേക വിമാനങ്ങള്‍ അയച്ച്‌ തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടുമയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തിന് കേന്ദ്രം പ്രത്യേകസഹായം നല്‍കണമെന്നും, പ്രത്യേക പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കുന്നത്.
‘കേരളത്തെ ഇന്ന് ഏറ്റവും കൂടുതല്‍ അലട്ടുന്നത് പ്രവാസികളുടെ പ്രശ്നമാണ്. അവരെ എത്രയും വേഗം കേരളത്തിലെത്തിക്കണം എന്ന് തന്നെയാണ് നമുക്കും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആഗ്രഹം. ചെറിയ കാലയളവിലേക്ക് വേണ്ടിയോ, സന്ദര്‍ശകവിസയിലോ പോയവര്‍ അവിടെ കുടുങ്ങിപ്പോയിട്ടുണ്ട്. വരുമാനമില്ലാത്തതിനാല്‍ അവര്‍ക്ക് ജീവിതം അസാധ്യമാകുകയാണ്. ഇവരെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും മാത്രമെങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ പ്രത്യേകവിമാനം അയക്കണം. അന്താരാഷ്ട്ര ആരോഗ്യനിബന്ധനകളെല്ലാം പാലിച്ചാകണം ഇവരെ തിരികെ എത്തിക്കേണ്ടത്’- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇങ്ങനെ തിരികെ വരുന്നവരെ ടെസ്റ്റിംഗ് നടത്താനും ക്വാറന്‍റൈനിലാക്കാനും ആവശ്യമുള്ളവര്‍ക്ക് ചികിത്സ നല്‍കാനുമുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button