
എസ്. സേതുനാഥ് മലയാലപ്പുഴ
ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച ധാരാളം പേര്‍ നിരോധനം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
കോവിഡ് 19ന് ശമനം വന്നതായി സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടായിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ നിര്‍ണ്ണായകഘട്ടത്തിലാണ് നാം. ഈ സാഹചര്യത്തില്‍ രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.