KeralaLatest

കാര്‍ഷിക പമ്പുകള്‍ക്ക് സബ്‌സിഡി

“Manju”

കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്‌സിഡി നല്‍കുന്നു. കേന്ദ്ര കര്‍ഷക പദ്ധതിയായ പിഎം കുസും കോംപോണേന്റ് ബി-യുടെ രജിസ്‌ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേന ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വൈദ്യുതി എത്താത്ത പ്രദേശങ്ങളിലും നിലവിലെ ഡീസല്‍ പമ്പുകള്‍ മാറ്റിയും സോളാര്‍ പമ്പ് സെറ്റുകള്‍ സ്ഥാപിച്ചു നല്‍കുന്നു. ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം (കേന്ദ്ര-സംസ്ഥാന സബ്‌സിഡി) വരെ നല്‍കുന്നു. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി അനെര്‍ട്ടിന്റെ തൃശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2320941, 9188119408

Related Articles

Back to top button