
ഹരീഷ് റാം..
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിനായി, എല്ലാവരും ശാരിരികമായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കണ്ടത് അനിവാര്യമാണന്ന്, തന്റെ ഏഴ് നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ആയൂഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം.
സ്ഥിരമായി ചൂടുവെള്ളം കുടിക്കണം. കൂടാതെ ആയുർവ്വേദ മരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന കഷായവും കഴിക്കണമെന്ന് നിർദ്ദേശിച്ചു.
തുളസി, കറുവപ്പട്ട, കുരുമുളക്, ഇഞ്ചി, ഉണക്കമുന്തിരി എന്നിവയുടെ കൂട്ടാണിത്. ഇവയൊക്കെ സീസൺ അനുസിരിച്ച് വരുന്ന പനിയേയും അനുബന്ധ അസുഖകങ്ങളേയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണിത്. ആയുഷ് മന്ത്രാലയം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നേരത്തെ തന്നെ ഇറക്കിയിരുന്നു. ഇക്കാര്യം കൂടുതൽ പ്രാധാന്യത്തോടെ എറ്റെടുത്ത് ചെയ്യണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമന്ത്രി പറഞ്ഞത്.