Kerala

കേരളത്തിൽ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂർ 951
കോഴിക്കോട് 763
മലപ്പുറം 761
എറണാകുളം 673
കൊല്ലം 671
ആലപ്പുഴ 643
തിരുവനന്തപുരം 617
പാലക്കാട്‌ 464
കോട്ടയം 461
കണ്ണൂർ 354
പത്തനംതിട്ട 183
വയനാട് 167
ഇടുക്കി 157
കാസർഗോഡ് 137
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 6192 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :646…മരണം :27.. ഇന്ന് 7854 പേർ രോഗമുക്തി നേടി.

7854 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 83,208; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,88,504

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

സേതുനാഥ് എസ്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന്‍ (80), മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി (80), മേലേറ്റൂര്‍ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന്‍ (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 940, കോഴിക്കോട് 735, മലപ്പുറം 716, എറണാകുളം 488, കൊല്ലം 662, ആലപ്പുഴ 633, തിരുവനന്തപുരം 463, പാലക്കാട് 315, കോട്ടയം 451, കണ്ണൂര്‍ 259, പത്തനംതിട്ട 119, വയനാട് 161, ഇടുക്കി 119, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂര്‍ 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂര്‍ 393, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,88,504 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,680 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2669 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,85,584 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉര്‍ഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സേതുനാഥ് എസ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്) 1
2 പന്തളം
(തോന്നല്ലൂര്‍, പന്തളം, മുടിയൂര്‍കോണം) 5
3 പത്തനംതിട്ട
(പത്തനംതിട്ട, കുലശേഖരപതി) 4
4 തിരുവല്ല
(മുത്തൂര്‍, മതില്‍ഭാഗം, ആഴിയിടത്തുചിറ, ചുമത്ര, തിരുമൂലപുരം) 16
5 ആറന്മുള
(ആറന്മുള, എരുമക്കാട്, കോട്ട, നീര്‍വീളാകം) 7
6 അരുവാപുലം
(വടക്കേക്കര, ഊട്ടൂപ്പാറ) 2
7 അയിരൂര്‍
(അയിരൂര്‍, വെളളിയറ, ചെറുകോല്‍പ്പുഴ, തേക്കുങ്കല്‍) 8
8 ചെറുകോല്‍
(ചെറുകോല്‍) 3
9 ചിറ്റാര്‍ 1
10 ഏറത്ത്
(ഏറത്ത്) 3
11 ഏനാദിമംഗലം
(ഏനാദിമംഗലം) 3
12 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ, നെല്ലിമല, ഇരവിപേരൂര്‍) 19
13 ഏഴംകുളം
(ഏഴംകുളം, ഏനാത്ത്) 2
14 കടമ്പനാട് 1
15 കല്ലൂപ്പാറ
(കല്ലൂപ്പാറ) 2
16 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍) 3
17 കൊടുമണ്‍
(അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കാട്) 3
18 കോയിപ്രം
(കുറവന്‍കുഴി, പുല്ലാട്) 2
19 കലഞ്ഞൂര്‍ 1
20 കോന്നി
(കോന്നി, വകയാര്‍) 2
21 കോഴഞ്ചേരി
(കോഴഞ്ചേരി, തെക്കേമല) 3
22 കോയിപ്രം 1
23 കുളനട
(കൈപ്പുഴ, മാന്തുക) 6
24 കുന്നന്താനം
(പാലയ്ക്കാത്തകിടി, ആഞ്ഞിലിത്താനം, കുന്നന്താനം) 6
25 കുറ്റൂര്‍
(വെസ്റ്റ് ഓതറ, കുറ്റൂര്‍) 10
26 മലയാലപ്പുഴ
(ഏറം, മലയാലപ്പുഴ, കുമ്പളാംപൊയ്ക) 7
27 മല്ലപ്പുഴശേരി
(പുന്നയ്ക്കാട്, നെല്ലിക്കാല) 3
28 നെടുമ്പ്രം
(പൊടിയാടി, കല്ലൂങ്കല്‍) 4
29 നിരണം
(നിരണം) 2
30 ഓമല്ലൂര്‍
(പന്ന്യാലി, വാഴമുട്ടം) 3
31 പളളിക്കല്‍
(പളളിക്കല്‍, ഇളംപ്പളളില്‍, പഴകുളം) 9
32 പന്തളം-തെക്കേക്കര 1
33 പെരിങ്ങര
(പെരിങ്ങര) 2
34 പ്രമാടം
(ഇളകൊളളൂര്‍) 4
35 പുറമറ്റം 1
36 റാന്നി
(പാലച്ചുവട്, റാന്നി) 4
37 റാന്നി-പഴവങ്ങാടി
(പഴവങ്ങാടി) 3
38 റാന്നി-അങ്ങാടി
(പുല്ലൂപ്രം, അങ്ങാടി) 6
39 സീതത്തോട് 1
40 തണ്ണിത്തോട്
(തണ്ണിത്തോട്) 2
41 തോട്ടപ്പുഴശേരി
(തോട്ടപ്പുഴശേരി, കോളഭാഗം) 4
42 വടശേരിക്കര
(വടശേരിക്കര) 2
43 വളളിക്കോട്
(വാഴമുട്ടം, വളളിക്കോട്) 3
44 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 6
45 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 16216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12768 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഒരാളുടെ മരണം മറ്റ് രോഗത്തിന്റെ സങ്കീര്‍ണതകള്‍ മൂലമാണ്.
1) നവംബര്‍ മൂന്നിന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞ ചിറ്റാര്‍ സ്വദേശിനി (84)യുടെ സ്രവ പരിശോധനയില്‍ നവംബര്‍ ആറിന് രോഗബാധ സ്ഥിരീകരിച്ചു.
2) നവംബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശി (74) നവംബര്‍ അഞ്ചിന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) ഒക്ടോബര്‍ 16ന് രോഗബാധ സ്ഥിരീകരിച്ച പഴകുളം സ്വദേശിനി (76) നവംബര്‍ അഞ്ചിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
4)ഒക്ടോബര്‍ 21ന് രോഗബാധ സ്ഥിരീകരിച്ച പെരിങ്ങനാട് സ്വദേശി (78)ഒക്ടോബര്‍ 27ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
നവംബര്‍ മൂന്നിന് കോവിഡ് മരണത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല സ്വദേശിയുടെ (73) മരണകാരണം കോവിഡ്-19 മൂലമല്ലായെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 98 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഏഴു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14140 ആണ്. ത്തനംതിട്ട ജില്ലക്കാരായ 1971 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1827 പേര്‍ ജില്ലയിലും, 144 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 103
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 73
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 70
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 124
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 70
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 41
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 27
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 38
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 23
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 58
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 44
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 834
14 സ്വകാര്യ ആശുപത്രികളില്‍ 112
ആകെ 1732
ജില്ലയില്‍ 12585 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1907 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3892 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 139 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18384 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 102802, 789, 103591.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 75459, 1263, 76722.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയ പരിശോധന) 345, 199, 544.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3317, 16, 3333.
6 സി.ബി.നാറ്റ് പരിശോധന 189, 1, 190.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 182597, 2268, 184865.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1160 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3428 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1805 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.13 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 48 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1199 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന്് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

കോഴിക്കോട് ജില്ലയില്‍ 763 പേർക്ക് കോവിഡ് ; സമ്പർക്കം വഴി 744

വി. എം. സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 744 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8860 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 908 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ എടച്ചേരി സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
നാദാപുരം – 2
മുക്കം – 2
നരിക്കുനി – 2
ബാലുശ്ശേരി – 1
ചേളന്നൂര്‍ – 1
കുന്ദമംഗലം – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

കടലുണ്ടി – 2
കൊടുവളളി – 1
മാവൂര്‍ – 1
ഫറോക്ക് – 1
വടകര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 216
(ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, പാറോപ്പടി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, നടുവട്ടം, എലത്തൂര്‍, എരഞ്ഞിക്കല്‍, കൊളത്തറ, നടക്കാവ്, മാത്തോട്ടം, വട്ടക്കിണര്‍, കുണ്ടുങ്ങല്‍, ചക്കുംകടവ്, കിണാശ്ശേരി, കുളങ്ങരപീടിക, മീഞ്ചന്ത, കൊമ്മേരി, കുറ്റിച്ചിറ, കച്ചേരിക്കുന്ന്, തോപ്പയില്‍, മായനാട്, നെല്ലിക്കോട്, എടക്കാട്, സിവില്‍ സ്റ്റേഷന്‍, പൊറ്റമ്മല്‍, ബേപ്പൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വേങ്ങേരി, പൊക്കൂന്ന്, വൈ.എം.സി.എ ക്രോസ് റോഡ്, ജയില്‍ റോഡ്, ഡിവിഷന്‍ 18, 23, 28, 29, 30, 31, 33, 36, 37, 42, 43, 54, 55, 61, 67, 75)

എടച്ചേരി – 41
വടകര – 32
പയ്യോളി – 22
കുറ്റ്യാടി – 20
നാദാപുരം – 20
ചാത്തമംഗലം – 19
കടലുണ്ടി – 17
താമരശ്ശേരി – 16
കൊയിലാണ്ടി – 15
കൊടിയത്തൂര്‍ – 13
കൊടുവളളി – 13
നരിക്കുനി – 13
തിരുവള്ളൂര്‍ – 13
തൂണേരി – 13
ഒളവണ്ണ – 12
കക്കോടി – 12
കാരശ്ശേരി – 12
ചോറോട് – 11
അത്തോളി – 10
ഉള്ള്യേരി – 9
കീഴരിയൂര്‍ – 9
കൂത്താളി – 9
മണിയൂര്‍ – 9
മാവൂര്‍ – 8
കാവിലൂംപാറ – 8
ചെറുവണ്ണൂര്‍.ആവള – 7
ഫറോക്ക് – 7
കുരുവട്ടൂര്‍ – 7
രാമനാട്ടുകര – 7
തലക്കുളത്തൂര്‍ – 7
കായക്കൊടി – 6
കൂടരഞ്ഞി – 6
ആയഞ്ചേരി – 6
കൂരാച്ചൂണ്ട് – 6
കാക്കൂര്‍ – 5
കുന്നുമ്മല്‍ – 5
മടവൂര്‍ – 5
ഓമശ്ശേരി – 5
പനങ്ങാട് – 5
പെരുവയല്‍ – 5
ഉണ്ണിക്കുളം – 5
വാണിമേല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6 ( ആരോഗ്യപ്രവര്‍ത്തകര്‍)
കക്കോടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8860
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 185

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 272
• ഗവ. ജനറല്‍ ആശുപത്രി – 150
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 103
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 88
• ഫറോക്ക് എഫ്.എല്‍.ടി.സി – 125
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 111
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 71
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 101
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 42
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 72
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 94
• അമൃത എഫ്.എല്‍.ടി.സി. വടകര – 84
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 17
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 40
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 78
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 51
• എം.ഇ.എസ് കോളേജ്, കക്കോടി – 41
• ഐ.ഐ.എം കുന്ദമംഗലം – 63
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 98
• റേയ്‌സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 45
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 85
• ഇഖ്ര ഹോസ്പിറ്റല്‍ – 76
• ഇഖ്ര അനക്ചര്‍ – 32
• ഇഖ്ര മെയിന്‍ – 20
• ബി.എം.എച്ച് – 56
• മിംസ് – 54
• മൈത്ര ഹോസ്പിറ്റല്‍ – 31
• നിര്‍മ്മല ഹോസ്പിറ്റല്‍ – 2
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 45
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 227
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 24
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• പി.വി.എസ് – 5
• എം.വി.ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5520
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 206
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 123 (തിരുവനന്തപുരം – 4, കൊല്ലം – 01, എറണാകുളം- 17, പാലക്കാട് – 09,
തൃശ്ശൂര്‍ – 1, മലപ്പുറം – 34, കണ്ണൂര്‍ – 54, വയനാട് – 2, ഇടുക്കി – 1)

Related Articles

Back to top button