ഡോക്ടർമാരുടെ സേവനം ഫോണിലൂടെ ലഭിക്കും.

അജി .കെ. ജോസ് , കോട്ടയം
കോട്ടയം: കോട്ടയം ജില്ലയിലുള്ള ആയുർവേദ ഡോക്ടർമാരുടെ സേവനം ഇനി ഫോണിലൂടെയും ലഭ്യമാകും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യമുള്ള ആയുർവേദ ഡോക്ടർമാർ പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആവശ്യമായ നിർദ്ദേശങ്ങളും ചികിത്സയും ടെലിമെഡിസിൻ വഴി നൽകുന്നു. ഇതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് സ്വന്തം പേര്, വയസ്സ് സ്ഥലം എന്നിവ താഴെക്കൊടുത്തിരിക്കുന്ന വിവിധ വിഭാഗങ്ങളുടെ നമ്പറിൽ അയച്ചു കൊടുക്കുക. ഡോക്ടർ നിങ്ങളെ തിരികെ വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും.
🩺 ജനറൽ മെഡിസിൻ -94471 49795
🩺 മാനസികാരോഗ്യം – 944612 4420
🩺 സ്ത്രീ രോഗം/ഗർഭിണി – 9383422379
🩺 നേത്രം/ഇ എൻ ടി – 94972 75953
🩺 കുട്ടികളുടെ വിഭാഗം – 7994493234
🩺 പൈൽസ്/ഫിസ്റ്റുല/ഫിഷർ -9496815695
🩺 ഡയറ്റ്/ജീവിതശൈലി – 9497040355
🩺 അസ്ഥിരോഗം – 7558021340