38 മരണം 24 മണിക്കൂറിനിടെ ….. സ്ഥിതിഗതികൾ ഗൗരവമാണ്

ജുബിൻ ബാബു എം കോഴിക്കോട്.
കൊവിഡ് ബാധ: രണ്ടാഴ്ചത്തെ നിരീക്ഷണം പോരാ, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം വെല്ലുവിളിയാകുന്നു, 28 ദിവസം വേണമെന്നതിനു കേരളത്തില്‍ ഒട്ടേറെ തെളിവുകള്‍
കോഴിക്കോട്: കൊവിഡ് വൈറസ് ബാധയുടെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍ദേശങ്ങള്‍ ശരിയല്ലെന്നു തെളിയുന്നു. അതോടൊപ്പം കേരളം ഇതുസംബന്ധിച്ചു നല്‍കിയ നിര്‍ദേശമാണ് കൂടുതല്‍ ശരിവെക്കുന്നതെന്നും വ്യക്തമാകുന്നു.
കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തി 27ാം ദിവസമാണ്. നേരത്തെ കണ്ണൂര്‍ സ്വദേശിയായ 40 കാരന് 26 ദിവസത്തിനു ശേഷവും പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിനു ശേഷവും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമാണ് ഇതോടെ വെല്ലുവിളി നേരിടുന്നത്. കൊവിഡ് പ്രതിരോധത്തിന് 28 ദിവസത്തെ നിരീക്ഷണം വേണമെന്ന കേരളത്തിന്റെ നിലപാടാണ് ഇതോടെ ശരിവയ്ക്കുന്നത്.
കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയിരുന്ന നിര്‍ദ്ദേശം. മറ്റ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം പിന്തുടരുമ്പോള്‍ കേരളം 28 ദിവസത്തെ നിരീക്ഷണം വേണമെന്ന നിലപാടാണെടുത്തത്. ഇതാണ് ശരിയെന്നതാണ് കേരളത്തിലുണ്ടായ അനുഭവങ്ങള്‍ തെളിയിക്കുന്നത്.
മാര്‍ച്ച് 18ന് ദുബായില്‍ നിന്നെത്തിയ Aള്‍ നാട്ടിലെത്തിയതു മുതല്‍ നിരീക്ഷണത്തിലായിരുന്നു. പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും രോഗം വ്യക്തമായത്. അതായത് വൈറസ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് മടങ്ങിയെത്തി 27 ദിവസത്തിനു ശേഷം. ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചത് ഇയാളില്‍ നിന്നെന്നാണ് നിഗമനം.