KeralaLatestMalappuram

മാസ്കിനുള്ളിലും‍ സ്വര്‍ണം

“Manju”

ശ്രീജ.എസ്

മലപ്പുറം: മാസ്കില്‍ ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഒരാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. യുഎഇയില്‍ നിന്നും വിമാനമിറങ്ങിയ കര്‍ണാടകയിലെ ഭട്കല്‍ സ്വദേശി അമ്മര്‍ ആണ് സ്വര്‍ണം മാസ്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. 40 ഗ്രാം സ്വര്‍ണം മാസ്കിലെ ശ്വാസദ്വാരത്തിലാണ് ഇയാള്‍ ഒളിപ്പിച്ചത്. സ്വര്‍ണത്തിന് വിപണിയില്‍ രണ്ടുലക്ഷം രൂപ വില വരും. പല മാര്‍ഗങ്ങളിലൂടെയും പലരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മാസ്കില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത് ഇതാദ്യമാണ്.

Related Articles

Back to top button