
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ യു കെ ഭാസി (75) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 20വര്‍ഷം മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്നു.
സംസ്‌കാരം ഉച്ചയ്ക്ക് ശേഷം താനൂര്‍ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശശിപ്രഭ, മക്കള്‍: ഡോ. യു കെ അഭിലാഷ് (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍
സെക്രട്ടറി),ധന്യ,ഭവ്യ.
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, പാലക്കാട് ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡിസിജനറല്‍ സെക്രട്ടറിഎന്നീസ്ഥാനങ്ങള്‍വഹിച്ചു.
താനൂര്‍ അര്‍ബന്‍ ബാങ്കിന്റെ സ്ഥാപകരില്‍ ഒരാളും താനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമാണ്.