IndiaInternationalLatest

തലപ്പാവിലെ പതിവു തെറ്റിച്ചില്ല; സ്വാതന്ത്ര്യദിനത്തിൽ സ്റ്റൈൽ ഐക്കണായി തലയെടുപ്പോടെ മോദി

“Manju”

രാജ്യത്തിന്റെ 74–ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചത് കാവിയും ക്രീമും നിറങ്ങളുള്ളതും നീളൻ വാലുള്ളതുമായ തലപ്പാവ്. സ്വാതന്ത്ര്യദിനത്തിൽ ആകർഷകവും വർണപ്പകിട്ടുള്ളതുമായ തലപ്പാവ് ധരിച്ചെത്തുന്ന രീതി മോദി ഈ വർഷവും തുടരുകയായിരുന്നു.

നരേന്ദ്ര മോഡി

പതിവുശൈലിയിൽ ഹാഫ് സ്ലീവ് കുർത്തയും ഫിറ്റഡ് ചുരിദാർ പാന്റുമായിരുന്നു വേഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായും മൂക്കും മറയ്ക്കാനായി കാവി കരയുള്ള വെള്ള സ്കാർഫും പ്രധാനമന്ത്രി ഉപയോഗിച്ചു.മൊത്തത്തിൽ ചെറുപ്പക്കാർ ഉൾപ്പെടെ ഉള്ളവരുടെ സ്റ്റൈൽ ഐക്കണായി തന്നെയാണ് മോദി എത്തിയത്

നരേന്ദ്ര മോഡി

കഴിഞ്ഞവർഷം പലനിറങ്ങളുള്ള തലപ്പാവ് ആണ് മോദി ധരിച്ചത്. 2014 ൽ പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിന് ചുവന്ന ജോധ്പുരി തലപ്പാവ് ആയിരുന്നു. തുടർന്നുള്ള എല്ലാ വർഷവും ഇത്തരം വൈവിധ്യപൂർണമായ തലപ്പാവുകൾ ധരിക്കുന്നത് മോദി പതിവാക്കുകയായിരുന്നു.

Related Articles

Back to top button