Kerala
പാലക്കാട് രണ്ടുപേര്‍ കൂടി ആശുപത്രിവിട്ടു

അശോകൻ.
പാലക്കാട്: പാലക്കാട് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി ആശുപത്രി വിട്ടു. ഇവരുടെ തുടര്‍ച്ചയായ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു .
മാര്‍ച്ച് 27ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി, ഈമാസം നാലിന് രോഗം സ്ഥിരീകരിച്ച കാവില്‍പ്പാട് സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്. ഇവരുടെ പ്രഥമ സമ്ബര്‍ക്ക പട്ടികയില്‍ ആര്‍ക്കും രോഗബാധ കണ്ടെത്താനായിട്ടില്ല . ഇനി രണ്ടുപേര്‍മാത്രമാണ് കൊവിഡ് ബാധിച്ച് പാലക്കാട് ചികിത്സയിലുളളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .